മൊബൈല്‍ ഇല്ല, ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കില്ല, കണ്ണൂര്‍ കവര്‍ച്ചയില്‍ പിടിയിലായ സംഘത്തിന് വിചിത്രരീതികള്‍
കണ്ണൂര്‍ : പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും.സംഘത്തലവൻ സുള്ളൻ സുരേഷുള്‍പ്പെടെ നാലുപേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ്. അറസ്റ്റിലായ സഞ്ജീവിനെ ചോദ്യം ചെയ്തു വരികയാണ്. പരിയാരത്തെ വിറപ്പിച്ച കവര്‍ച്ചകളില്‍ ഒടുവില്‍ പൊലീസ് പ്രതികളിലേക്കെത്തുമ്ബോള്‍ പുറത്ത് വരുന്നത് സംഘത്തിന്റെ വിചിത്ര രീതികള്‍ അടക്കം നിരവധി വിവരങ്ങളാണ്.
കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ചുളള കൊളളസംഘമാണ് പിന്നില്‍. അതിലൊരാളാണ് ഇപ്പോള്‍ ഊട്ടിയില്‍ താമസക്കാരനായ സഞ്ജീവ് കുമാര്‍. ഇയാളെയാണ് നാമക്കലില്‍ വച്ച് പിടികൂടിയത്. പരിയാരം സി പൊയിലില്‍ ഒക്ടോബര്‍ ഇരുപതിന് വീട്ടില്‍ കയറി വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതും സെപ്തംബറില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതും കോയമ്ബത്തൂരില്‍ നിന്നുളള സംഘമെന്ന് നിഗമനം.
സുരേഷ് എന്നയാളാണ് തലവൻ. ഓരോ കവര്‍ച്ചയ്ക്കും ഓരോ സംഘങ്ങളാവും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, ലോഡ്ജുകളില്‍ താമസിക്കില്ല, ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കില്ല, പിടിക്കപ്പെടാതിരിക്കാൻ വിചിത്ര രീതികളാണ് കൊളളസംഘത്തിനെന്ന് പൊലീസ് പറയുന്നു. സഞ്ജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
നാമക്കലില്‍ പൊലീസ് എത്തിയപ്പോള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ഇയാള്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിയാരത്തെ വീടുകളില്‍ കവര്‍ച്ച നടത്തി സംഘത്തില്‍ നാല് പേര്‍ കൂടിയുണ്ടെന്നാണ് സൂചന. ഇവര്‍ക്കായി അന്വേഷണത്തിലാണ് പൊലീസ്. മോഷണ പരമ്ബരയുണ്ടായിട്ടും പ്രതികളെ പിടികൂടാൻ വൈകിയതില്‍ പൊലീസ് ഏറെ പഴികേട്ടിരുന്നു.
Comments
Post a Comment