കണ്ണൂർ പാനൂരിൽ വീട്ടുകിണറ്റിൽ പുലി

പാനൂർ : പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. 
രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വയനാട്ടിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കും. 

പുലിയെ കാണുന്നതിനായി നാട്ടുകാരായ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശത്തുനിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ