കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കാല്‍മുട്ട് സന്ധി മാറ്റിവെച്ചവരുടെ സംഗമവും റോബോട്ടിക് കാല്‍മുട്ട് സന്ധിമാറ്റിവെക്കല്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു

കണ്ണൂര്‍ : വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരം സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കാല്‍മുട്ട് സന്ധിമാറ്റിവെച്ചവരുടെ സംഗമവും റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ വിഭാഗത്തിന്റെ ഉദ്ഘാടനവും നടന്നു. സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ടാണ് റോബോട്ടിക് കാല്‍മുട്ട് സന്ധിമാറ്റിവെക്കല്‍ സംവിധാനം കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സന്ധിതേയ്മാനം സംഭവിച്ചവര്‍ക്കുള്ള ഫലപ്രദമായ ഏക ചികിത്സാ രീതിയാണ് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ. റോബോട്ടിക് ശസ്ത്രക്രിയാ രീതി കൂടി സജ്ജീകരിക്കുന്നതോടെ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടുതല്‍ ഫലപ്രദവും ആയാസരഹിതവുമായി മാറും. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേദനാജനകമായ ജീവിതത്തെ അതിജീവിച്ച് കാല്‍മുട്ട് സന്ധിമാറ്റിവെക്കലിലൂടെ ആരോഗ്യകരമായ ജീവിതം തിരിച്ചുപിടിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

രണ്ടിലധികം കൈകളുള്ള റോബോട്ടിക് സംവിധാനത്തെ ഉപയോഗിച്ചാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഈ രീതിയില്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത്. മൂന്നൂറ്റി അറുപത് ഡിഗ്രിയില്‍ തിരിക്കാന്‍ കഴിയുന്ന കരങ്ങള്‍, വിറയല്‍ അല്‍പ്പം പോലുമുണ്ടാകില്ല, രണ്ടിലധികം കരങ്ങളുള്ളതിനാല്‍ ഒരേ സമയം വിവിധ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സാധിക്കും.ഇൻഫെക്ഷൻ സാധ്യതാക്കുറവ്, കുറഞ്ഞ ആശുപത്രി വാസം, കോശനഷ്ടസാധ്യത കുറവ്, രക്തനഷ്ടക്കുറവ്, അതിവേഗമുള്ള സുഖപ്രാപ്തി, ഏറ്റവും മികച്ച ഫലപ്രാപ്തി തുടങ്ങിയ അനേകം നേട്ടങ്ങള്‍ റോബോട്ടിക് സന്ധിമാറ്റിവെക്കലിനുണ്ട്. 

ചടങ്ങിൽ ആസ്റ്റർ മിംസ് കണ്ണൂരിലെ ഓർത്തോപീഡിക്സ് ആൻഡ് ജോയിൻ റീപ്ലേസ് മെൻറ് മേധാവി ഡോക്ടർ നാരായണ പ്രസാദ്,സീനിയർ കൺസൾട്ടൻസ് ഡോക്ടർ ശ്രീഹരി, ഡോക്ടർ ഹർഷാദ്, ചീഫ് ഓഫ് മെഡിക്കൽ സർവീസ് ഡോക്ടർ സൂരജ് കെ എം,ഡെപ്യൂട്ടി സി എം എസ് ഡോക്ടർ സുപ്രിയ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോക്ടർ അനൂപ് നമ്പ്യാർ ഡെപ്യൂട്ടി ജനറൽ മാനേജർ വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ