മക്രേരി അമ്പലത്തിൽ ത്യാഗരാജ അഖണ്ഡ സംഗീതാരാധന അര്‍ച്ചന 30ന് തുടങ്ങും

കണ്ണൂര്‍ :
വടക്കെമലബാറിലെ അതിപ്രശസ്തമായ ആഞ്ജനേയ ആരാധാനാകേന്ദ്രമായ മക്രേരി അമ്ബലത്തില്‍ ആഞ്ജനേയ ലക്ഷാര്‍ച്ചനയും ദക്ഷിണാമൂര്‍ത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധാനാര്‍ച്ചനയും ഡിസംബര്‍ 29,30,31-തീയ്യതികളില്‍ ക്ഷേത്രം അങ്കണത്തില്‍ നടക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍അജിത്ത് പറമ്ബത്ത് അറിയിച്ചു.
29ന് രാത്രി ഏഴുമണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഏരിയാകമ്മിറ്റി ചെയര്‍മാന്‍ ടി.കെ സുധി അധ്യക്ഷനാകും. കണ്ണൂര്‍ ജില്ലാകലക്ടര്‍ അരുണ്‍ കെ.വിജയന്‍ഉദ്ഘാടനം ചെയ്യും. 

കെ. ഇ ശങ്കരന്‍ നമ്ബൂതിരി, കെ. ഇ മനോജ് നമ്ബൂതിരി എന്നിവര്‍ക്ക് കലക്ടര്‍ പുരസ്‌കാരം നല്‍കും.പ്രൊഫ.കുമാര കേരളവര്‍മ്മ, പാറശാലരവി,ടി. പരമേശ്വര പൊതുവാള്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.രാത്രി 7.30ന് എട്ടേയാര്‍ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന സംഗീതകച്ചേരി, രാത്രി എട്ടുമണിക്ക് ഉപാസന കലാകേന്ദ്രം എടക്കാടിന്റെ നൃത്താര്‍ച്ചന. ഡിസംബര്‍ 30-ന് രാവിലെ എട്ടുമണിക്ക് അഖണ്ഡ സംഗീരാധാനാര്‍ച്ചന തുടങ്ങി പിറ്റേദിവസം രാവിലെ എട്ടുമണിക്ക് സമാപിക്കും.

Comments