സാരി ഡോറിന് ഇടയില്‍ കുരുങ്ങി, മെട്രോ ട്രെയിനിന് അടിയിലേക്ക് വീണ 35 കാരിക്ക് ദാരുണാന്ത്യം

ദില്ലി : 
ദില്ലിയിലെ ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് അന്ത്യം. യുവതി ട്രെയിനിലേക്ക് കയറുകയായിരുന്നോ ഇറങ്ങുകയായിരുന്നോയെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
ഇന്നലെ വൈകുന്നേരമാണ് യുവതി മരിച്ചത്. പശ്ചിമ ദില്ലിയില്‍ നിന്ന് മോഹന്‍ നഗറിലേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് യുവതിയുടെ ബന്ധു വിക്കി വിശദമാക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചുപോയ ഇവര്‍ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. സംഭവത്തില്‍ മെട്രോ സേഫ്റ്റി കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സാരി ഡോറില്‍ ഉടക്കിയതിന് പിന്നാലെ യുവതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ കേസ് എടുക്കുമെന്നും ദില്ലി പൊലീസ് വിശദമാക്കി.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ