തലശേരി ഹെറിറ്റേജ് റൺ നാളെ
തലശ്ശേരി: പൈതൃക സ്മാരകങ്ങളെ
ബന്ധിപ്പിച്ചുള്ള തലശേരി ഹെറിറ്റേജ് റൺ ഞായറാഴ്ച. മുനിസിപ്പൽ
സ്റ്റേഡിയത്തിൽ രാവിലെ ആറിന് ആരംഭിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്യും. സ്പീക്കർ എ എൻ ഷംസീറടക്കം നിരവധി പ്രമുഖർ പങ്കെടുക്കും. സ്വീഡൻ, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള ദീർഘദൂര ഓട്ടക്കാരും രജിസ്‌റ്റർ ചെയ്തവരിലുണ്ട്.
ഞായറാഴ്‌ച സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. 18 കിലോമീറ്റർ
ദൈർഘ്യമുള്ള ഓട്ടത്തിൽ തലശേരി കോട്ട, സെൻ്റ് ആംഗ്ലിക്കൻ ചർച്ച്, ജവഹർഘട്ട്, കടൽപാലം,
തായലങ്ങാടി തെരുവ്, സൈദാർപള്ളി, ജഗന്നാഥക്ഷേത്രം, തിരുവങ്ങാട് ക്ഷേത്രം, സി എസ്ഐ പള്ളി, ഓടത്തിൽ ജുമാമസ്‌ജിദ്,
സ്‌റ്റേഡിയം ജുമാമസ്‌ജിദ്, തലശേരി കോടതി തുടങ്ങിയ പൈതൃക സ്മാരകങ്ങൾ സ്‌പർശിക്കും. ആൺ, പെൺ വിഭാഗത്തിലെ വിജയികൾക്ക് അരലക്ഷം രൂപ വീതമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക്
കാൽ ലക്ഷം വീതവും മൂന്നാമതെത്തുന്ന വർക്ക് 8 10000രൂപ വീതവും. ഭിന്നശേഷിക്കാർ, സീനിയർണ്ണ സിറ്റിസൺസ്, ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവർക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. ആദ്യമെത്തുന്ന 10 പേർക്ക് പ്രോത്സാഹന സമ്മാനം നൽകും.
Comments
Post a Comment