ജെ എൻ വൺ കോവിഡ് ഉപവകഭേദ വ്യാപനം ; കുടകിൽ പരിശോധന ശക്തമാക്കി

കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതിലും ജെ എൻ വൺ കോവിഡ് ഉപവകഭേദം റിപ്പോർട്ട് ചെയ്തതിനേയും തുടർന്ന് കർണ്ണാടകത്തിലെ കുടക് ജില്ലയിൽ പരിശോധന ശക്തമാക്കി. മാക്കൂട്ടം ചുരം പാത വഴി കേരളത്തിൽ നിന്നും കുടകിലേക്ക് പോകുന്നവരുടെ ശരിരോഷ്മാവ് പരിശോധിക്കുന്നതിന് മാക്കൂട്ടത്തും പെരുമ്പാടിയിലുമാണ് പരിശോധന തുടങ്ങിയത് . 
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പാടി ചെക്ക് പോസ്റ്റിൽ രണ്ട് ദിവസം മുൻമ്പ് പരിശോധന ആരംഭിച്ചിരുന്നു. മാക്കൂട്ടം ചെക്ക് പോസ്റ്റിലും ചൊവ്വാഴ്ച്ച മുതൽ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിന്നും എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും വാഹന നമ്പർ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.

 കേരളത്തിൽ രോഗ വ്യാപനം നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുടകിൽ മുൻകരുതൽ നടപടികൾ അവലോകനം ചെയ്തു. കുടകിൽ സർക്കാർ ആസ്പത്രികളിൽ ഒക്‌സിനജൻ, മാസ്‌ക്ക്, പി പി കിറ്റ്, കിടക്ക എന്നിവയുടെക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. 

ശ്വാസ കോശ സംബന്ധമായ അസുഖം ഉള്ളവർ, പനി, ചുമ എന്നിവരുടെ ലക്ഷണം ഉള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ