പഴശ്ശി ഗാർഡനിൽ ക്രിസ്മസ്-ന്യൂ ഇയർ ഫെസ്‌റ്റ് നാളെ മുതൽ
ടൂറിസം വകുപ്പിന്റെയും ഡിടി പിസിയുടെയും കീഴിലുള്ള പഴശ്ശി ഡാം ഗാർഡനിൽ
ക്രിസ്മസ് ന്യൂഇയർ ഫെസ്റ്റിന്റെയും പുതിയ റൈഡുകളുടെയും
ഉദ്ഘാടനം വെള്ളിയാഴ്ച് നടക്കുമെന്ന് പാർക്ക് മാനേജർ കെ പി ദിൽന വാർത്താസമ്മേ ളനത്തിൽ അറിയിച്ചു. പെറ്റ് സ്റ്റേഷൻ, അഡ്വഞ്ചർ റൈഡു കൾ, ബോട്ടിങ് എന്നിവയ്ക്ക് പുറമേ പുതുതായി ഒരുക്കിയ വാട്ടർ പൂൾ ആക്ടിവിറ്റി റെയിൻ ഷവർ, ഇലക്ട്രിക് ട്രെയിൻ, ബഞ്ചീ ജമ്പിങ്, ബൗൺസി മെക്കാനിക്കൽ മെൽട്ട് ഡൗൺ എന്നിവ പ്രവർത്തനം തുടങ്ങും. സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി നഗരസഭാ ചെയർമാൻ കെ ശ്രീലത, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി
ഷംസുദ്ദീൻ, നഗരസഭ കൗൺസിലർ പി ബഷീർ എന്നിവർ ഉദ്ഘാടനംചെയ്യും. 22ന് ഇശൽ നൈറ്റ്, 23ന് അക്രോബാറ്റ് ഫയർ ഡാൻസ്, 24ന് ഗാനമേള, 25ന് ഡി ജെ, 26ന് ഇശൽ സന്ധ്യ, 27ന് സ്റ്റേജ് ഷോ, 2ന് അഷറഫ് ഷോ, 29ന് മാപ്പിളപ്പാട്ട്, 30ന് സൂഫി ഡാൻസ്, അറബിക് ഡാൻസ് എന്നിവ നടക്കും.
വാർത്താ സമ്മേളനത്തിൽ പി മുസ്‌തഫ മയ്യിൽ പങ്കെടുത്തു.
Comments
Post a Comment