എടക്കാട് ബീച്ച്‌ റോഡ് തുറന്നു

എടക്കാട് :
എടക്കാട്, പാച്ചാക്കര ബീച്ച്‌ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ദിവസങ്ങളായി ഗതാഗതം നിരോധിച്ച ബീച്ച്‌ റോഡ് അധികൃതര്‍ തുറന്നു കൊടുത്തത്.
സര്‍വിസ് റോഡിന്റെ പണി ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും നാട്ടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പ്രവൃത്തിക്ക് തടസ്സമില്ലാത്ത രീതിയില്‍ ബീച്ച്‌ റോഡ് താല്‍ക്കാലികമായി തുറന്നുകൊടുത്തതെന്നും അധികൃതര്‍ പറഞ്ഞു. 

നിലവില്‍ മുഴപ്പിലങ്ങാട് കുളംബസാറിലെയും എഫ്.സി.ഐ ഗോ ഡോണിന് സമീപത്തേയും എടക്കാട് ബസാറിലെയും അടിപ്പാത നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ യാത്രക്കാരും നാട്ടുകാരും ഏറെ ദുരിതം അനുഭവിക്കുകയാണ്. അതിനിടെ എടക്കാട് ബീച്ച്‌ റോഡും അടച്ചത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് ബീച്ച്‌ റോഡ് താല്‍കാലികമായെങ്കിലും ഗതാഗതത്തിന് വിട്ടുകൊടുക്കാൻ അധികൃതര്‍ തയാറായത്.

എടക്കാട് പെട്രോള്‍ പമ്ബ് മുതല്‍ എടക്കാട് പൊലീസ് സ്റ്റേഷൻ വരെ പടിഞ്ഞാറ് ഭാഗത്തെ സര്‍വിസ് റോഡാണ് പൂര്‍ത്തിയാവാൻ ബാക്കിയുള്ളത്. നിര്‍മാണം പുരോഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സര്‍വിസ് റോഡിന്റെ പണി പൂര്‍ത്തിയാവുമെന്നും കരാര്‍ കമ്ബനി അധികൃതര്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ