സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ പാലിക്കണം; നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡീപ്‌ഫേക്കുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഉപദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം നല്‍കുന്നതില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 
മെറ്റാ, ഗൂഗിള്‍, ടെലിഗ്രാം, കൂ, ഷെയര്‍ചാറ്റ്, ആപ്പിള്‍, എച്ച്പി, ഡെല്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുതിയ നിര്‍ദേശം. ഡീപ് ഫേക്കുകളുമായി ബന്ധപ്പെട്ട ഭീഷണിയും യോഗത്തില്‍ ചര്‍ച്ചയായി. 

എടി നിയമങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്ത ഉള്ളടക്കം, പ്രത്യേകിച്ചും റൂള്‍ 3(1)(ബി) പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ളവ അതിന്റെ നിബന്ധനകള്‍ ഉള്‍പ്പെടെ വ്യക്തവും കൃത്യവുമായ ഭാഷയില്‍ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കണമെന്നാണ് നിര്‍ദേശം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ