കെഎസ്‌ആര്‍ടിസി സിറ്റി ബസുകളില്‍ ഇനി ഓണ്‍ലൈൻ പണമിടപാട്
ഓണ്‍ലൈൻ പണമിടപാട് നടത്താൻ ഒരുങ്ങി കെഎസ്‌ആര്‍ടിസി സിറ്റി ബസുകള്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സര്‍വീസുകളിലും ഡിസംബര്‍ 28 മുതല്‍ പരീക്ഷണാര്‍ഥം ഓണ്‍ലൈൻ പണമിടപാട് ആരംഭിക്കും.
യാത്രക്കാര്‍ക്ക് ബസ് സമയ വിവരങ്ങള്‍ അറിയുന്നതിനും ബസുകളുടെ ലൈവ് അപ്ഡേറ്റ്സ് അറിയുന്നതിനും ചലോ ആപ്ലിക്കേഷൻ ഉള്‍പ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നിവ ഉപയോഗിച്ചും യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാം. കേരളത്തിലെ എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
Comments
Post a Comment