ഹാപ്പിനസ് ഫെസ്റ്റിവൽ ഒഴുകിയെത്തി ആയിരങ്ങൾ; കൊടിയിറക്കം പുതുവത്സരപ്പിറവിയിൽ
ധർമശാലയെ ആഹ്ലാദാരവത്തി ലുയർത്തിയ നാടിൻ്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിന് കൊടിയിറങ്ങാൻ ഇനി രണ്ടു നാൾ.കലാപരിപാടികളിലും രുചി വൈവിധ്യത്തിൻ്റെ കലവറ ഒരുക്കിയ ഫുഡ് ഫെസ്‌റ്റിലും അമ്യൂസ്മെന്റ് പാർക്കിലും പ്രദർശന വിപണന മേളയിലും ജനങ്ങൾ ഒഴുകിയെത്തുകയാണ്. 31ന് അർധരാത്രി പുതുവത്സര
പിറവിയോടെയാണ് ഫെസ്‌റ്റ്
സമാപിക്കുന്നത്. വെള്ളി രാവിലെ പത്തിന് ഫുഡ്കോർട്ടിന് സമീപത്തെ വേദിയിൽ ഭിന്നശേഷി
കുട്ടികളുടെ കലോത്സവം നടക്കും. രാത്രി ഏഴിന് ആന്തൂർ നഗരസഭാ
സ്റ്റേഡിയത്തിൽ ജാനറ്റ് ജയിംസിൻ്റെ നൃത്തസന്ധ്യ. രാത്രി 8.30ന് സുദീപ് പാലനാട്, അഞ്ജു
ജോസഫ് ആൻഡ് ജിയോ ആന്റോ ടീമിൻ്റെ മ്യൂസിക് ബാന്റ്. ശനി രാവിലെ പത്തിന്
എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ "പ്രാദേശിക
ഭരണകൂടവും സുസ്ഥിര വികസനവും' സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പകൽ 11ന് "അരങ്ങിൽ അയൽക്കൂട്ടം' കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറും. പകൽ രണ്ടിന് തൊഴിൽ ദായകരുടെയും സംരംഭകരുടെയും സംഗമം ജോൺ
ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പാരീസ് ലക്ഷ്മി, രൂപ രവീന്ദ്രൻ എന്നിവരുടെ നൃത്തസന്ധ്യ. തുടർന്ന് ഫോക് ഡാൻസ്. 31ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിനഫൈസൽ റാഷി, ശിഖ പ്രഭാകർ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്. ഹാപ്പിന വേദിയെ വിസ്മയിപ്പിച്ച്
വ്യാഴാഴ്‌ച നൃത്തസന്ധ്യയും ഫാഷൻ ഷോയും നാടൻകലാവിരുന്നും അരങ്ങേറി. ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആയിരങ്ങൾക്ക് ദൃശ്യ വിസ്‌മയം തീർത്താണ് നടി പത്മപ്രിയയുടെ നൃത്തസന്ധ്യ അരങ്ങേറിയത്. അപ്പാരൽ ട്രെയിനിങ് ഡിസൈൻ സെന്റർ വിദ്യാർഥികളാണ് ഫാഷൻ ഷോ അവതരിപ്പിച്ചത്. തുടർന്ന് പാണ്ഡവാസ് ഫോക് ബാൻഡിന്റെ സംഗീതനിശയും അരങ്ങേറി.
⭕⭕⭕⭕⭕⭕
🪀 *പ്രാദേശിക വാർത്തകൾ തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻
https://chat.whatsapp.com/C62a0Zt01ak6c6g8DGmzp4
Comments
Post a Comment