ഡീപ്ഫേക്ക് വീഡിയോകളെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഡീപ്ഫേക്ക് വീഡിയോകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. പുതിയ സാങ്കേതിക വിദ്യയില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിെൻറ ഗ്രാൻഡ് ഫിനാലെയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതിക വിദ്യയില്‍ നാം ജാഗ്രത പാലിക്കണം. ഇവ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. ഇവ ദുരുപയോഗം ചെയ്താല്‍ അത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എ.ഐയുടെ സഹായത്തോടെ നിര്‍മ്മിച്ച ഡീപ്ഫേക്ക് വീഡിയോകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും മോദി പറഞ്ഞു.
ഡീപ്ഫേക്ക് വീഡിയോകള്‍ കബളിപ്പിക്കുന്നവയാണ്. അതിനാല്‍, ഒരു വീഡിയോയുടെയോ ചിത്രത്തിെൻറയോ ആധികാരികത വിശ്വസിക്കുന്നതിന് മുമ്ബ് ഏറെ കരുതല്‍ വേണം. രശ്മിക മന്ദാനയും കജോളും ഉള്‍പ്പെടെ നിരവധി ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പരാമര്‍ശം.
നവംബര്‍ 22ന് നടന്ന വെര്‍ച്വല്‍ ജി20 ഉച്ചകോടിയില്‍, പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിലെ ഡീപ്ഫേക്കുകളെ കുറിച്ച് സംസാരിച്ചിരുന്നു. ഡീപ്‌ഫേക്കുകള്‍ നിര്‍മ്മിക്കാനായി കൃത്രിമ ബുദ്ധിയുടെ ദുരുപയോഗം നടത്തുമ്ബോള്‍ പൗരന്മാരും മാധ്യമങ്ങളും ജാഗ്രത പാലിക്കണം. വര്‍ധിച്ചുവരുന്ന ഈ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Comments
Post a Comment