അടിയറയെത്തി; അണ്ടലൂർ ഉത്സവം ഫെബ്രുവരി 14ന് തുടങ്ങും

തലശ്ശേരി :
അണ്ടലൂർക്കാവ് തിറ മഹോത്സവം ഫെബ്രുവരി 14 മുതൽ 20വരെ, ആണ്ടുതിറയുത്സവത്തിന്റെ കേളി. കൊട്ടായി തിങ്കളാഴ്ച രാത്രി അണ്ടലൂർ കാവിൽ അടിയറയെത്തി. മകര മാസം 15ന് അടിയറ വരവോടെയാണ് ഉത്സവത്തിനായി കാവുണരുന്നത്. ദേവനുള്ള കാഴ്ച
ദ്രവ്യങ്ങളുമായി അണ്ടലൂർ കിഴക്കും
ഭാഗത്തുനിന്നും കിഴക്കെ പാലയാട്, അംബേദ്‌കർ കോളനിയിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടി യോടെയാണ് വർണശബളമായ, അടിയറ ഘോഷയാത്ര യെത്തിയത്. തിറയുത്സവത്തിന് തുടക്കംകുറിക്കുന്ന പ്രധാന ചടങ്ങാണിത്. ഫെബ്രുവരി 14 ന് തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവത്തിന്റെ
പ്രധാനച്ചടങ്ങുകൾ ആരംഭിക്കും.

Comments