പഴശ്ശി പദ്ധതി കനാലിൽ ട്രയൽ റൺ 31ന്
പതിനാറുവർഷത്തിന് ശേഷം പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ വഴി 46.5 കിലോ മീറ്ററിൽ വെള്ളം ഒഴുക്കാനുള്ള ട്രയൽ റൺ 31-ന് രാവിലെ ഒൻപതിന് നടക്കും.
പഴശ്ശി പദ്ധതി മുതൽ പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 46.5 കിലോമീറ്ററും വളയാൽ മുതൽ പാത്തിപ്പാലം വരെയുള്ള 16 കിലോ മീറ്ററും മാഹി ഉപ കനാൽ വഴി 16 കിലോമീറ്ററുമാണ് ഒഴുക്കുക.
2025 ഡിസംബറോടെ മുഴുവൻ കനാലുകളും പുനരുദ്ധീകരിച്ച് വെള്ളം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിന് നാല് ബജറ്റുകളിലായി അമ്പത് കോടിയോളം രൂപ അനുവദിച്ചിരുന്നു.
31-ന് രാവിലെ ഒൻപതിന് പ്രധാന കനാൽ വഴി വെളളം ഒഴുക്കുമ്പോൾ കനാൽ പരിധിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ജലസേചന വിഭാഗം അധികൃതർ അറിയിച്ചു.
Comments
Post a Comment