മട്ടന്നൂരിലെ അങ്കണവാടി അടുക്കളകള്‍ സ്‌മാര്‍ട്ടാകുന്നു

മട്ടന്നൂർ :
നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്‌മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്‌സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന 'സ്‌മാര്‍ട്ട് കിച്ചണ്‍' പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി.വാര്‍ഷിക പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 
കൂടാതെ ചെറുധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണങ്ങളുമൊരുക്കും. പോഷകാഹാരങ്ങള്‍ ആഹാരശീലത്തിന്‍റെ ഭാഗമാക്കി കുട്ടികളുടെ ശരിയായ വളര്‍ച്ചയും ബുദ്ധിവികാസവും ഉറപ്പാക്കാനാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി വഴി നഗരസഭ ലക്ഷ്യമിടുന്നത്. അടുക്കള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സിഡിഎസ് ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒ. പ്രീത അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ദീപാ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ വി.കെ. സുഗതന്‍, പി. ശ്രീനാഥ്, പി. അനിത, പി. പ്രസീന, കൗണ്‍സിലര്‍ പി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ