വടക്കുംനാഥന് മുന്നില്‍ ഗോപികയെ താലിചാര്‍ത്തി ജിപി.

തൃശൂർ : നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളുള്‍ മാത്രമാണ് പങ്കെടുത്തത്.
ഒരാഴ്ചയായി വിവാഹ ഒരുക്കത്തിലാണ് ജിപിയും ഗോപികയും ഇത് സംബന്ധിച്ചുള്ള ഓരോ വീഡിയോയും ചിത്രങ്ങളും ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പപങ്കുവയ്‌ക്കാറുണ്ടായിരുന്നു.

ഹല്‍ദി ആഘോഷത്തിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന സത്ക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു.

മലയാളികളുടെ പ്രിയതാരങ്ങളായ മിയ, പൂജിത, ഷഫ്‌ന, കുക്കു, ജീവ തുടങ്ങി നിരവധി താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

വിവാഹത്തിന്റെ ആഘോഷങ്ങള്‍ ആദ്യം ആരംഭിച്ചത് ഗോപികയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച്‌ ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ