"റൺ ഫോർ യൂണിറ്റി"
"റൺ ഫോർ യൂണിറ്റി"എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടം ജില്ലാ പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാനറ ബാങ്ക് മിഡ്നൈറ്റ് യൂണിറ്റി റണ്ണിന്റെ നാലാമത് എഡിഷൻ 2024 ഫെബ്രുവരി 3 ന് രാത്രി 11 മണിക്ക് കണ്ണൂരിൽ നടക്കും .ലോക സർവ മത സൗഹാർദ്ദ വാരാഘോഷത്തോട് അനുബന്ധിച്ച് കണ്ണൂർ കളക്ടറേറ്റിൽ നിന്നാണ് മാരത്തോണിന് തുടക്കമാവുക.
തുടർന്നു താവക്കര , ഫോർട്ട് റോഡ്, പുതിയ ബസ്സ് സ്റ്റാന്റിലേക്കുള്ള റോഡ് വഴി പ്രഭാത് ജംഗ്ഷൻ ,സെൻറ് മൈക്കിൾസ് സ്കൂൾ ,പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ ,ശ്രീ നാരായണ പാർക്ക് ,മുനീശ്വരൻ കോവിൽ ,പഴയ ബസ് സ്റ്റാൻഡ് ,കണ്ണൂർ കോർപ്പറേഷൻ , പോലീസ് ഗ്രൗണ്ട് , ടൗൺ സ്ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കും.7 കിലോമീറ്റർ ദൂരം 3 ന് രാത്രി 11 മണിക്ക് തുടങ്ങി 4 ന് പുലർച്ചെ 12 .30 മണിയോടെ താണ്ടിയെത്താനാണ് ഉദ്ദേശിക്കുന്നത്.
5 പേർ അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് മാരത്തോണിന് പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവർക്ക് ടീ ഷർട്ട് ലഭിക്കും. മാരത്തോൺ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് മെഡലും നൽകുന്നതാണ് . പകൽ സമയങ്ങളിൽ ഇത്തരത്തിലുള്ള നിരവധി മാരത്തോണുകൾ സംഘടിപ്പിക്കുണ്ടെങ്കിലും രാത്രി എത്ര വിപുലമായ രീതിയിൽ വ്യത്യസ്തമായ മാരത്തോണിന് ആണ് കണ്ണൂർ ജില്ലാ ഭരണകൂടവും ഡി ടി പി സി യും അരങ്ങൊരുക്കുന്നത്. മത്സരം എന്നതിലുപരി സുരക്ഷാ മുദ്രാ വാക്യവും ജനങ്ങൾ തമ്മിലുള്ള ഐക്യവും ഊട്ടി ഉറപ്പിക്കുന്നതിനാണ് സംഘടിപ്പിച്ച് വരുന്ന മിഡ്നൈറ്റ് റണ്ണിന്റെ നാലാമത് എഡിഷൻ ആണ് ഈ വർഷം നടക്കുന്നത്.
സ്ത്രീകൾ മാത്രമുള്ള ടീം , പുരുഷൻമാർ മാത്രമുള്ള ടീം , സ്ത്രീകളും പുരുഷൻമാരും മാത്രമുള്ള ടീം, എന്നീ വിഭാഗങ്ങളിൽ ആണ് തുടക്കത്തിൽ മൽസരങ്ങൾ ഉണ്ടായിരുന്നത്.മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം മുതൽ യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീമിനും സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കുള്ള ടീമിനും മുതിർന്ന പൗരൻമാരുടെ ടീമിനും പ്രത്രേകമായി സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്കൂടാതെ സർക്കാർ വിഭാഗത്തിലും പ്രത്രേകം സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്
രജിസ്ട്രേഷൻ ജില്ലയിൽ ഉടനീളം
മിഡ്നൈറ്റ് റണ്ണിന്റെ രജിസ്ട്രേഷൻ ജില്ലയിൽ ഉള്ള കാനറ ബേങ്കിന്റെ 62 ബ്രാഞ്ചുകളിലും കാനറ ബേങ്കിന്റെ റീജിയണൽ ഓഫീസിൽ അടക്കമുള്ള ഹെൽപ്പ് ഡെസ്ക്കുകളിലും റൂഡ്സെറ്റ് ഇൻസ്റ്റിട്ട്യൂട്ടിലും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിലും നേരീട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേ www
wearekannur.org എന്ന ലിങ്ക് മുഖേനയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ഫോൺ 0497-2706336 ,2960336, 9447524545
Comments
Post a Comment