23 മുതൽ സിനിമാ റിലീസ് ഇല്ലെന്ന് തിയറ്റർ ഉടമകൾ

കോഴിക്കോട് : കേരളത്തിലെ തിയറ്ററുകളിൽ 23 മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. സിനിമകൾ തിയറ്ററിൽ റിലീസായി 42 ദിവസത്തിനുശേഷമെ ഒടിടിക്ക് നൽകാവൂ എന്നാണ് നിർമാതാക്കളുമായുള്ള വ്യവസ്ഥ. ഇത് നിർമാതാക്കൾ തുടർച്ചയായി ലംഘിക്കുന്നത് തിയറ്ററുകളുടെ വരുമാന നഷ്ടത്തിന് കാരണമാകുന്നു.
നിർമാതാക്കളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം
ലഭിക്കുന്നതുവരെ പ്രതിഷേധം
തൂടരുമെന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു. ഇപ്പോൾ പ്രദർശിപ്പിക്കുന്ന സിനിമകൾ തിയറ്ററിൽ തുടരും. എന്നാൽ, ആവശ്യങ്ങളിൽ തീരുമാനമാകാതെ
പുതിയ സിനിമകൾ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് തിയറ്റർ ഉടമകളുടെ തീരുമാനം.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ