വാഴക്കുലകളെത്തി അണ്ടലൂരിൽ ഇനി ഉത്സവ നാളുകൾ

ധർമടം: അണ്ടലൂർ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. വീടുകൾ മോടികൂട്ടിയും പറമ്പും പരിസരവും വൃത്തിയാക്കിയും ഉത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങി. അണ്ടലൂരിൽ ഉത്സവ കാലത്ത് എത്തുന്ന വർക്ക് ഏതു വീട്ടിൽനിന്നും അവിൽ, മലർ, പഴം തുടങ്ങിയ വിഭവങ്ങളാണ് ആദ്യം ലഭിക്കുക. തമിഴ്നാട്ടിലെ തൃശ്ശിനാപള്ളിയിൽ നിന്നും വാഴക്കുലകൾ ചിറക്കുനി ടൗണിൽ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കാനുള്ള മൺ കലങ്ങൾ ഇക്കുറിയും എത്തി. പുതിയ
പാത്രങ്ങളിലാണ് ഉത്സവനാളുകളിൽ വീടുകളിലെ പാചകം. ബുധനാഴ്ച തേങ്ങ താക്കൽ ചടങ്ങോടെ യാണ് ഉത്സവാരംഭം. രണ്ടാംദിവസം പിണറായി പാണ്ട്യഞ്ചേരി പടിയിൽനിന്നും പെരുവണ്ണാനെ അക്കരെ കടത്തലോടെയാണ് പ്രധാന ചടങ്ങുകൾ തുടങ്ങുക. വ്യാഴം പകൽ 12ന് വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും. നാലിന് കലശപൂജ. രാത്രി എട്ടിന്
പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും. തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം
കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്കനിവേദ്യം എന്നിവ നടക്കും. 16ന് രാവിലെ ഒമ്പതിന് കൊടിയേറ്റം. രാത്രി 11ന് മേലൂർ മണലിൽനിന്നുള്ള
കുടവരവ്. ദൈവത്താറിൻ്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്ര പരി സരത്തെത്തുന്നതോടെ മേലൂർ ദേശവാ സികളുടെ കരിമരുന്ന് പ്രയോഗം. 17 മുതൽ കെട്ടിയാട്ടങ്ങൾ നടക്കും. അതിരാളവും മക്കളും, ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗഭഗവതി,
മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ട ക്കൊരു മകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. പകൽ 12ന് ബാലി സുഗ്രീവ യുദ്ധം. വൈകിട്ട് മെയ്യാലുകൂടൽ
തുടർന്ന് സൂര്യാസ്തമയത്തോടെ ദൈവ ത്താർ പൊൻമുടിയണിയും സഹചാരികളായ അങ്കക്കാരൻ, ബപ്പൂരൻ എന്നിവരും തിരുമുടി അണിയും. രാത്രി താഴെക്കാവി ലേക്ക് എഴുന്നള്ളത്ത് താഴെക്കാവിൽ
വിവിധ തെയ്യാട്ടങ്ങൾ നടക്കും. 20വരെ തെയ്യാട്ടങ്ങൾ ആവർത്തിക്കും 21ന് പുലർച്ചെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും. പ്രധാന ഉത്സവ ദിനങ്ങളിൽ ധർമടം, പാലയാട്, അണ്ടലൂർ ദേശക്കാരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും വക കരിമരുന്ന് പ്രയോഗം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ