കുടവരവ് ഇന്ന് ; അണ്ടലൂരിൽ തെയ്യാട്ടങ്ങൾ നാളെ തുടങ്ങും
തലശ്ശേരി : അണ്ടലൂർക്കാവിൽ തെയ്യാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. കുടവരവ് വെള്ളിയാഴ്ച നടക്കും. സന്ധ്യക്ക് ക്ഷേത്രത്തിൽനിന്ന് കൊളുത്തിയ വിളക്കും പൂജാദ്രവ്യങ്ങളുമായി സ്ഥാനികൻ മേലൂർ കറുവൈക്കണ്ടി തറവാട്ടിലെ ഗുരു സ്ഥാനത്ത് എത്തുന്നതോടെയാണ് കുടവരവ് ചടങ്ങുകൾ തുടങ്ങുക. ചടങ്ങുകൾക്കുശേഷം
മേലൂർ മണലിൽ എത്തിക്കുന്ന കുട വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറിൻ്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നതാണ് ഓലക്കുട. ഉത്സവത്തിൻ്റെ രണ്ടാംദിവസമായ വ്യാഴാഴ്‌ച വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ തന്ത്രികർമവും കലശപൂജയും നടന്നു. തെയ്യാട്ടങ്ങൾക്ക് നേതൃത്വം
നൽകുന്ന മൂത്തകൂർ പെരുവണ്ണാൻ വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിലെത്തി. പാണ്ട്യഞ്ചേരിപ്പടിയിൽ ക്ഷേത്രസ്ഥാനികരും ഭാരവാഹികളും സ്വീകരിച്ചു. പടന്നക്കരയിലെ പാണ്ഡ്യഞ്ചേരിപ്പ ടിയിൽനിന്ന് അടയാളം വാങ്ങി അണ്ടലൂർക്കാവിൽ പ്രവേശിക്കുന്ന തോടെയാണ് അണ്ടലൂർ ഉത്സവല ഹരിയിലമരുന്നത്. പടന്നക്കരദേശ വാസികൾ വെടിക്കെട്ടോടെ പെരുവണ്ണാനെ യാത്രയാക്കി. തുടർന്ന്
ക്ഷേത്രത്തിൽ ചക്കകൊത്തും ചക്ക നിവേദ്യവും നടന്നു.
Comments
Post a Comment