വെളുത്തകുന്നത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം നാളെ തുടങ്ങും

ചക്കരക്കൽ : ബാവോട് വെളുത്ത കുന്നത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
കളിയാട്ടം ഞായറാഴ്‌ച തുടങ്ങും. രാത്രി എട്ടിന് ക്ഷേത്രച്ചടങ്ങുകൾ. തുടർന്ന് 9.30ന് തിരുവാതിരക്കളി, കോൽക്കളി, പഞ്ചമി ഫ്യൂഷൻ വിൽക്കലാമേള എന്നിവ ഉണ്ടാകും. 26ന് രാവിലെ
കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർക്കാളി തെയ്യങ്ങൾ കെട്ടിയാടും. പകൽ മൂന്നിന് ഉച്ചതോറ്റം തുടർന്ന് കുന്നിരിക്ക അകത്തോട്ട്
ഇല്ലത്തേക്കും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കും തിരുവായുധം
എഴുന്നള്ളത്ത്. 27ന് പുലർച്ചെ നരമ്പിൽ ഭഗവതി, രാവിലെ കണ്ണാങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി,
പുലിയൂർക്കാളി തെയ്യങ്ങൾ കെട്ടി യാടും. പകൽ ഒന്നിന് മേലേരി കയ്യേൽക്കൽ. 1.30ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ ഉത്സവം സമാപിക്കും.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ