മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

 ചുരത്തില്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി.ബദല്‍പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഗതാഗതത്തിനായി ഉപയോഗിക്കാൻ എംഎല്‍എ തലത്തില്‍ യോഗം വിളിക്കാനും തീരുമാനമെടുത്തു. ഗതാഗതകുരുക്ക് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. അവധി ദിവസങ്ങളിലുള്‍പ്പെടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടം ഇടപെടുന്നത്.
ഇതിന് മുൻപ് പരിഹാര മാർഗ്ഗങ്ങള്‍ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതില്‍ പാളിച്ചകളുണ്ടായിരുന്നു. നടപടികള്‍ക്ക് കാലതാമസം വന്നതില്‍ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാർ‍ഗ്ഗങ്ങള്‍ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നല്‍കിയത്. ഏറ്റവുമവസാനം തിങ്കളാഴ്ച പുലർച്ചെ മുതല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികള്‍ വേഗത്തിലാക്കാൻ തീരുമാനമെടുത്തു. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കും ടോറസ്, ടിപ്പർ വാഹനങ്ങള്‍ക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതല്‍ 9 വരെയും തിങ്കളാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെയും നിയന്ത്രണമുണ്ടാകും.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ