സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെ വില വര്‍ധിക്കും

സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെ വില വര്‍ധിക്കും. സംസ്ഥാന ബജറ്റ് 2024ല്‍ ആയിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലിറ്ററിന് 10 രൂപയായി നിശ്ചയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.അതേസമയം അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായും സമയബന്ധിതമായും സാമൂഹ്യ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ മികച്ച രീതിയില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വൈകാന്‍ കാരണം കേന്ദ്രത്തിന്റെ സമീപനമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ