ഹജ്ജിന് പോകുന്നവരുടെ രേഖകൾ സമർപ്പിക്കാം
ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവരുടെ രേഖകൾ സമർപ്പിക്കുന്നതിന് കണ്ണൂർ കലക്ടറേറ്റിൽ ഒരുക്കങ്ങൾ പൂർത്തിയായി.
നാളെയും മറ്റന്നാളുമായി കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പാസ്പോർട്ടും അനുബന്ധ രേഖകളുമാണ് കണ്ണൂരിൽ സ്വീകരിക്കുന്നത്.
നാളെ ജില്ലയിലുള്ളവർ താഴെ പറയും പ്രകാരം നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രേഖകൾ സമർപ്പിക്കാൻ എത്തണമെന്ന് ഹജ്ജ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
തളിപ്പറമ്പ്, തലശ്ശേരി-രാവിലെ 9, പയ്യന്നൂർ, പേരാവൂർ-10.30, ഇരിക്കൂർ, കൂത്തുപറമ്പ്-11.30, കല്യാശേരി, മട്ടന്നൂർ-2, കണ്ണൂർ, അഴീക്കോട്, ധർമടം-3.
ഫോൺ: 8281586137
Comments
Post a Comment