കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു; താമസവും ഭക്ഷണവും ദര്‍ശനവും ഫ്രീ

കേരളത്തില്‍ നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നാണ് സർവീസ് ആരംഭിച്ചത്.മുൻ കേന്ദ്ര റെയില്‍വേ ഒ രാജഗോപാല്‍ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തത്. 20 കൊച്ചുകള്‍ ഉള്ള ആസ്ത ട്രെയിനാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 972 യാത്രക്കാരാണ് ഉള്ളത്.

12 ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യ സ്റ്റേഷനില്‍ എത്തും. 13-ന് പുലര്‍ച്ചെ 12.2-ന് അയോധ്യയില്‍ നിന്ന് തിരിച്ച്‌ 15 ന് രാത്രി 10.45 ന് കൊച്ചുവെളിയില്‍ തിരികെവരും. 3300 രൂപയാണ് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രക്ക് ടിക്കറ്റ് നിരക്ക്. 
ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ തന്നെ നല്‍കണം. എന്നാല്‍ ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയാണ് ഒരുക്കുക.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ