കണ്ണൂരിൽ ഇന്നും യെല്ലോ അലർട്ട്
കണ്ണൂർ : താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് ചൊവ്വാഴ്‌ച 11 ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്ട് 40 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രിവരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്.
Comments
Post a Comment