ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചില്ല ; കണ്ണൂർ സ്റ്റേഷനിൽ യാത്രക്കാർ വലഞ്ഞു
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ യഥാക്രമം പ്രവർത്തിക്കാത്തതിനാൽ ഞായറാഴ്ച സ്റ്റേഷനിൽ അനുഭവപ്പെട്ടത് വൻ ജനത്തിരക്ക്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആറ് ടിക്കറ്റ് കൗണ്ടറുകളുണ്ടെന്ന് അവകാശപ്പെടു ന്നുണ്ടെങ്കിലും ഞായറാഴ്ച രണ്ട് കൗണ്ടറുകൾ മാത്രമേ തുറന്നുള്ളൂ. ഒന്നാം പ്ലാറ്റ്ഫോമിലെ രണ്ട് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങളും പ്രവർത്തിച്ചില്ല. വയോധികരും വിദ്യർഥികളും ഇതര ജില്ലകളിൽ ജോലി ചെയ്യുന്നവരും ഏറെ നേരം നീണ്ട ക്യൂവിൽനിന്ന് ബുദ്ധിമുട്ടി. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നാട്ടിൽ എത്തിയവരും വീക്കെൻഡിൽ ജില്ലയിലേക്ക് എത്തിയവരും ഞായറാഴ്ച കൂട്ടത്തോടെ എത്തിയതിനാലാണ് തിരക്ക് അനുഭവപ്പെട്ടതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. എന്നാൽ ഞായറാഴ്ച യാത്രക്കാർ വർധിക്കാൻ സാധ്യ തയുണെന്ന് മനസിലാക്കിട്ടും കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ ഒരുക്കാതിരുന്നത് റെയിൽവെ അധികൃതരുടെ അനാസ്ഥയാണെന്ന വിമർശനമാണ് യാത്രക്കാർ ഉന്നയിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലും ഞായാറാഴ്ച വൻതിരക്കാണ് അനുഭവപ്പെട്ടത്. കൗണ്ടറുകൾ കൂടുതൽ ഇല്ലാത്തതിനാൽ ഇവിടെയും യാത്രകാർ പ്രതിഷേധിച്ചു. മുമ്പും പലപ്പോഴും ആഘോഷ ദിവസങ്ങൾ കഴിഞ്ഞ് യാത്രക്കാർ മടക്ക യാത്രക്കൊരുങ്ങുമ്പോൾ സമാന രീതിയിൽ തിരക്ക് അനുഭവപ്പെടാറു ണ്ടായിരുന്നു.
Comments
Post a Comment