പണം മുടക്കി പണി വാങ്ങരുത്; 'ജിമ്മ'നാകാന്‍ കഴിക്കുന്ന പ്രോട്ടീൻ പൗഡർ തലച്ചോര്‍ മുതല്‍ കിഡ്നി വരെ കാർന്നുതിന്നും

ജിമ്മിൽ പോയി വര്‍ക്ക്ഔട്ട് ചെയ്‌താലേ ശരീരം ഫിറ്റായിരിക്കൂ എന്ന് വിശ്വസിക്കുന്ന ഒരു യുവതലമുറയാണ് ഇന്നത്തേത്. ജിം വർക്കൗട്ട് മാത്രം പോരെ മനസ് ആഗ്രഹിക്കുന്ന തരത്തിൽ ശരീരം ആകണമെങ്കിൽ പ്രോട്ടീൻ പൗഡർ നിർബന്ധമാണെന്നാണ് പല ജിം ട്രെയിനർമാർ മുന്നിലേക്ക് വെയ്‌ക്കുന്ന വ്യവസ്ത.

അതിനായി എത്ര പണം മുടക്കാനും തയ്യാറായി നിൽക്കുന്നവരാണ് ഏറെയും. എന്നാൽ പണം മുടക്കി പണി വാങ്ങാനൊരുങ്ങുന്നവർക്ക് പ്രോട്ടീൻ പൗഡറിന്റെ അപകടത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഡോ. സുൾഫി നൂഹ്. ജിം ട്രെയിനർ പറഞ്ഞു തരുന്ന ഇത്തരം പ്രോട്ടീനാദി ചൂർണ്ണത്തിൽ തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ പൗഡറിന് പകരം വീട്ടിലെ പയറും മുട്ടനും മീനുമൊക്കെ കഴിക്കാനാണ് ഡോക്ടർ കുറിപ്പിൽ പറയുന്നത്.

*ഡോ. സുൾഫി നൂഹ് ഫെയ്സ്ബുക്ക് പോസ്റ്റ്*

ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം
7000 രൂപയെ!
ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന!
അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു.
മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!
ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു.
"ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും."
7000 രൂപയ്ക്ക്.
അതും തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡർ.

ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നൽകിയ ഉപദേശം സ്വീകരിച്ചത് ഡെന്റൽ കോളേജ് വിദ്യാർത്ഥി.
എങ്ങനുണ്ട്.

ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്,
ഇച്ചിരി പ്രോട്ടീനും ഇച്ചിരി ഹെവി മെറ്റൽസും ഇച്ചിരി
പഞ്ചസാരയും !

അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു!

ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കിൽ തീൻ മേശയിൽ പോയി നോക്കൂ.

ഇതിന്റെ രണ്ട് ശതമാനം വിലയിൽ പ്രോട്ടീൻ ചുറ്റുമുണ്ട്.
അത്, മുട്ടയിൽ ചിക്കനിൽ മീനിൽ
പയറിൽ കപ്പലണ്ടിയിൽ
ക്യാഷ്യുനട്ടിൽ പാലിൽ
അങ്ങനെ പലതിലും.!

അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.

അവരുടെ ഗംഭീര ലേബലിൽ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകൾ.

ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്
കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന
ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന
ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്.

ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ.
പകരം വീട്ടിലെ മുട്ടയും
വീട്ടിലെ പയറും വീട്ടിലെ ചിക്കനുംbവീട്ടിലെ മീനും
കഴിക്കൂ. അച്ഛന്റെ 7000 ,പോക്കറ്റിലിരിക്കട്ടെ!

ഡോ സുൽഫി നൂഹു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ