വൈദ്യുതിബിൽ ഭൂരിഭാഗവും ഓൺലൈനിലൂടെ കേരളത്തിൽ 67 ശതമാനവും സ്‌മാർട്ട്
ക്യൂ നിൽക്കാതെയും കെഎസ്ഇ ബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത് ഓൺലൈനിലൂടെ സ്‌മാർട്ടായി ബിൽ അടയ്ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച ലക്ഷം ഉപയോക്താക്കളിൽ ലക്ഷം പേരും വിവിധ ലൈൻ സംവിധാനങ്ങൾ ഉപയോ ഗപ്പെടുത്തിയാണ് പണം അടച്ചത്. നഗര പ്രദേശങ്ങളേക്കാൾ ഗ്രാമങ്ങളിലാണ് ഓൺലൈൻ പെയ്മെൻ്റുകളുടെ വർധന. മലയോര മേഖലകളുൾപ്പെടെയുള്ള പല ഉൾപ്രദേശങ്ങളിലും 80 ശതമാനത്തിനു മുകളിലാണ് ഓൺ ലൈനിലൂടെ വൈദ്യുതി ബിൽ അടച്ചവരുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഓൺലൈൻ പെയ്മെന്റിനെ ആശ്രയിച്ചത് ഇടുക്കി പീരുമേട് ഇലക്ട്രിക്കൽ സെക്ഷനിലാണ്- 87.9 ശതമാനം.
നഗരങ്ങളിൽ എറണാകുളം ഇടപ്പള്ളി- 84.73 ശതമാനം, പാലാരിവട്ടം- 83.26 ശതമാനം സെക്‌ഷ നുകളാണ് മുമ്പിൽ. കോഴിക്കോട് പന്തീരങ്കാവ് സെക്‌ഷനിൽ 84.87 ശതമാനം പേരും മൂന്നാർ ചിത്തിരപുരം സെക്ഷനിൽ 83.72 ശതമാനം പേരും ഓൺലൈനിലൂടെ ബിൽ അടച്ചു. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺ ലോഡ് ചെയ്യാനാകുന്ന കെസ്ഇബി ബോർഡിൻ്റെ
ഔദ്യോഗിക ആപ് വഴിയും ഗൂഗിൾ പേ,ഫോൺ ഉൾപ്പെടെയുള്ള
സ്വകാര്യ ആപ് വഴിയും വൈദ്യുതി ബിൽ അടയ്ക്കാൻ സൗകര്യമുണ്ട്. വിവിധ ബാങ്കുകളുടെ
ആപ്പുകളും നിരവധി പേർ ഉപയോഗപ്പെടുത്തുന്നു. 2023 ജൂലൈ മുതൽ ഓരോ ബില്ലിങ് കാലയളവിലും രണ്ടു ശതമാനത്തിനു മുകളിലാണ് ഓൺലൈനിലൂടെ പണം അടയ്ക്കുന്നവരുടെ
വർധന. ഇടപാടിൻ്റെ ഭാഗമായി ആപ്പുകൾക്ക് നൽകേണ്ട
ട്രാൻസാക്‌ഷൻ ഫീസ് ഉപയോക്താക്കളുടെ ചുമലിൽ ഏൽപ്പിക്കാതെ സ്വയം ഏറ്റെടുത്താണ് കെഎസ്ഇബി ഓൺലൈൻ
പെയ്മെൻ്റിനെ
പ്രോത്സാഹിപ്പിക്കുന്നത്.
Comments
Post a Comment