കൊട്ടിയൂരിൽ തിരുവോണം ആരാധനയും ഇളന്നീർവെപ്പും നാളെ

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ഇളന്നീർവെപ്പും ബുധനാഴ്ച നടക്കും. ഇളന്നീർവെപ്പിനായി ഇളന്നീർക്കാവുകളുമായി നൂറുകണക്കിന് സംഘങ്ങളാണ് എത്തുക.

കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽ തേടൻ വാരിയർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. തിരുവോണം ആരാധനമുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. രാത്രിയാണ് ഇളന്നീർവെപ്പ്. വ്യാഴാഴ്ചയാണ് ഇളന്നീരാട്ടം. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും അന്ന് നടക്കും.

തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്. പലതവണ തിരുവഞ്ചിറ നിറഞ്ഞുകവിഞ്ഞു. പുലർച്ചെ മുതൽ തന്നെ ദർശനത്തിനായി ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. ഭക്തർക്കായി അന്നദാനവും കുടിവെളളവും ഉൾപ്പെടെയുളള സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ കുടുംബസമേതം അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ