തളിപ്പറമ്പിൽ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

തളിപ്പറമ്പ്: അമിതവേഗതയില്‍ ബൈക്ക് നിയന്ത്രിക്കാനാവാത്തതാണ് തളിപ്പറമ്പില്‍ നടന്ന ബൈക്കപകടത്തിന് കാരണമെന്ന് സൂചന.

ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കെ.എല്‍-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്.

ഇവര്‍ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോകുകയായിരുന്നു.

റോഡില്‍ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡില്‍ നിന്ന് കഴുകിമാറ്റിയത്.

തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ മരിച്ച ചെറുകുന്ന് സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങൾ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്.

കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ്(23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ