പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് വ്യാഴംമുതൽ ഓൺ ലൈനായി അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂ ടെയാണ് പ്രവേശനം. ഹയർ സെക്കൻഡറിയിലേക്ക് https:// hscap.kerala.gov.in വെബ്സൈറ്റിലൂടെയും വൊക്കേഷണൽ ഹയർ സെക്കൻഡറിയി ലേക്ക് www.admission.dge.kerala. gov.in, www.vhseporta I.kerala.gov.in വെബ്സൈറ്റി ലൂടെയും 25 വരെ അപേക്ഷിക്കാം.ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഒരു അപേക്ഷ മതിയാകും. പത്താം ക്ലാസ് മാർക്കും വെയ്‌റ്റേജ് ഗ്രേഡുണ്ടെങ്കിൽ അതുംചേർത്ത് തയ്യാറാക്കുന്ന റാങ്കിന്റെ അടി സ്ഥാനത്തിലാണ് പ്രവേശനം. ആദ്യ അലോട്ട്മെൻ്റിൽ ഇഷ്ട സ്കൂളും കോംബിനേഷനും കിട്ടിയ വർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ഫീസടച്ച് സ്ഥിരം പ്രവേശനം നേടാം. തൃപ്‌തരല്ലാത്തവർക്ക് രേഖകൾ സ്കൂളിൽ ഏൽപ്പിച്ച് ഫീ സടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. അലോട്ട്മെൻ്റ് കിട്ടിയവർ നിശ്ചിത സമയത്തിനകം ചേരാതിരുന്നാൽ പ്രവേശനം നഷ്ടപ്പെടും.

പ്രവേശന ഷെഡ്യൂൾ

🔸ട്രയൽ അലോട്ട്മെന്റ്: മേയ് 29 .
🔸ആദ്യ അലോട്ട്മെന്റ്: ജൂൺ 5
🔸രണ്ടാം അലോട്ട്മെന്റ്: ജൂൺ 12 .
🔸മൂന്നാം അലോട്ട്മെന്റ്: ജൂൺ 19


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ