ഇന്റർലോക്ക് പാകൽ; ഗതാഗതക്കുരുക്കിൽ കണ്ണൂർ നഗരം

കണ്ണൂർ : താവക്കര ആശിർവാദ് - പൊലീസ് ക്ലബ് റോഡിൽ ഇൻ്റർലോക്ക് പ്രവൃത്തി നടക്കുന്നതിനെത്തുടർ ന്ന് ഏർപ്പെടുത്തിയ നിയന്ത്രണ ത്തെത്തുടർന്ന് കണ്ണൂർ നഗരത്തിൽ ഗതാഗതക്കുരുക്ക്. ശനി രാവിലെ മുതലുണ്ടായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. നഗരത്തിലെ തിരക്കേറിയ കാൽടെക്സ്, തെക്കീബസാർ, പഴയ ബസ് സ്റ്റാൻഡ്, റെയിൽ വേ സ്റ്റേഷൻ റോഡ്, താവക്കര പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ ഏറെനേരം ഗതാഗതം താറുമാറായി.

ട്രെയിൻ യാത്രക്കാർ, ആശുപത്രിയിലേത്തേണ്ടവർ, ഓഫീസ് ജീവനക്കാർ തുടങ്ങി നിരവധി പേർ കുരുക്കിൽ കുടുങ്ങി. ഗതാഗതം നിയന്ത്രിക്കാനെത്തിയ പൊലീസും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. തലശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങളുടെ വൻ നിര മേലേചൊവ്വ വരെയും തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ നിര തളാപ്പ്വരെയും നീണ്ടു. ട്രാഫിക്ക് പൊലീസും കണ്ണൂർ ടൗൺ പൊലീസും ഏറെ നേരം ഗതാതം നിയന്ത്രിച്ചെങ്കിലും പല ഭാഗങ്ങളിലും പകൽ സമയങ്ങളിൽ ഗതാഗതക്കുരുക്കു ണ്ടായി.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ