ഉത്പാദനം കുറഞ്ഞു, വില കുതിക്കുന്നു; പച്ചക്കറിവില മേലേക്ക്
നിയന്ത്രണമില്ലാതെ പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ എല്ലാ പച്ചക്കറികൾക്കും വില വർധിച്ചു. 80 രൂപയുണ്ടായിരുന്ന ബീൻസിന് കിലോയ്ക്ക് 200 രൂപയായി. പയറിന് 100-110 രൂപയും.
സവാളയ്ക്ക് മാത്രമാണ് അൽപം വിലക്കുറവുള്ളത്. മറ്റെല്ലാ പച്ചക്കറികൾക്കും വില ഇരട്ടിയോളമായി. തമിഴ്‌നാട്ടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് നിലവിൽ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കടുത്ത ചൂടും പിന്നാലെ ഉണ്ടായ ശക്തമായ മഴയുമാണ് പച്ചക്കറിക്കൃഷിയെ ബാധിച്ചത്. തമിഴ്‌നാട്ടിൽ പച്ചക്കറി കുറഞ്ഞതോടെ ആന്ധ്ര, കർണാടക വിപണിയിൽനിന്നാണ് കൂടുതലായി പച്ചക്കറി എത്തുന്നത്. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി വാങ്ങാൻ ആഴ്ചയിൽ ശരാശരി 600 രൂപയ്ക്ക് മുകളിൽ ചെലവുണ്ട് ഇപ്പോൾ.
Comments
Post a Comment