കണ്ണൂർ കാൾടെക്സ് സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാലു ദിവസം ; ഇന്ന് പരിഹരിക്കുമെന്ന് അധികൃതർ

കണ്ണൂർ : കാള്‍ടെക്സ് ഗാന്ധി സർക്കിളിലെ സിഗ്നല്‍ സംവിധാനം തകരാറിലായിട്ട് നാലുദിവസം. പോലീസുകാരെ നിർത്തിയാണ് ഇത്ര ദിവസം ട്രാഫിക് കണ്‍ട്രോള്‍ ചെയ്യുന്നത്. എന്നിട്ടും ചില സമയങ്ങളില്‍ തിരക്കേറുകയാണ്. നഗരത്തിലെ പ്രധാന തിരക്കുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഗാന്ധിസർക്കിള്‍. 

സിഗ്നല്‍ ഇല്ലാത്തതു കൊണ്ട് തന്നെ വേഗത്തിലെത്താനുള്ള ശ്രമത്തില്‍ വലിയ വാഹനങ്ങള്‍ തട്ടി ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സിഗ്നല്‍ ഉള്ളപ്പോള്‍ ചുവപ്പ് സിഗ്നല്‍ വരുമ്ബോള്‍ സീബ്രാ ക്രോസിംഗിലൂടെ എളുപ്പത്തില്‍ റോഡ് മുറിച്ച്‌ കടക്കാനാകുമെന്നും ഇത് തകരാറ് ആയതോടെ റോഡ് മുറിച്ചുകടക്കാൻ മണിക്കൂറുകള്‍ നോക്കി നിക്കേണ്ട സ്ഥിതിയാണെന്ന് ഇതിലെ യാത്ര ചെയ്യുന്നവർ പറയുന്നു. ഗാന്ധി സർക്കിളിലേയും താണയിലേയും സിഗ്നല്‍ സംവിധാനം ഒരുക്കിയത് കെല്‍ട്രോണ്‍ ആണ്. അറ്റകുറ്റപ്പണി നടത്തേണ്ടതും അവരാണ്. ജനുവരി 31 ഓടെ കെല്‍ട്രോണുമായുള്ള കരാർ കാലാവധി അവസാനിച്ചിരുന്നു. സിഗ്നലിന്‍റെ ഇൻവെട്ടറും തകരാറായിരുന്നു. കോർപറേഷൻ ഇടപെട്ട് ഫണ്ട് ലഭ്യമാക്കി ഇൻവെട്ടർ തകരാർ പരിഹരിച്ച്‌ സിഗ്നല്‍ പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സിഗ്നല്‍ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ