പയ്യന്നൂരിൽ സിഡിഎമ്മിൽ കള്ളനോട്ടുകൾ

പയ്യന്നൂർ: പയ്യന്നൂരിൽ സിഡിഎമ്മിൽ
നിക്ഷേപിച്ച 500 രൂപയുടെ കള്ള നോട്ടുകൾ കണ്ടെത്തി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ സിഡിഎമ്മിൽ നിന്നാണ് രണ്ട് അഞ്ഞൂറിന്റെ കള്ളനോട്ടുകൾ അധികൃതർക്ക് ലഭിച്ചത്. ബുധൻ വൈകിട്ടായിരുന്നു സംഭവം. പണം നിക്ഷേപിച്ചവർ കൂട്ടത്തിൽ
കള്ളനോട്ടും നിക്ഷേപിക്കുകയാ യിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് അധികൃതർ പൊലീസിൽ
വിവരമറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിൽ അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ കണ്ടോത്തെ എം എ ഷിജു (36) ടൗൺ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പ്പോഴാണ് പെരിങ്ങോം സ്വദേശി നിയായ ഡ്രൈവങ് സ്കൂൾ ഇൻ സ്ട്രക്ടറായ പാടിയോട്ടുച്ചാൽ ഏച്ചിലാംപാറയിലെ പി ശോഭ (45)യും കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. പയ്യന്നൂരിൽ ബാങ്ക് അധികൃതർക്ക്ലഭിച്ച നോട്ടുകൾ കണ്ണൂരിൽ കണ്ടെത്തിയ അഞ്ഞൂറിന്റെ കള്ളനോട്ട് സീരിയൽ നമ്പറിൽ പ്പെട്ടവയായിരുന്നു. കള്ളനോട്ടുകൾ ബാങ്ക് അധികൃതർ ടൗൺ പൊലീസിന് കൈമാറി. 


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ