കാവിന്മൂലയിൽ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
അഞ്ചരക്കണ്ടി: കാവിന്മൂലയിൽ ഹിന്ദുസ്താന്‍ പെട്രോളിയം ഗ്യാസ് സിലിന്‍ഡര്‍ വീട്ടില്‍ നിന്ന് പൊട്ടിത്തെറിച്ചു. തല നാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. കാവിന്‍മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം വളവില്‍ പീടികയിലെ ആതിരാ നിവാസില്‍ ദേവദാസിന്റെ വീട്ടിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ചുമരുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചക്കരക്കല്‍ പൊലീസ്, ഫയര്‍ ഫോഴ്സിന്റെ കണ്ണൂര്‍ യൂനിറ്റ് എന്നിവര്‍ സ്ഥലം പരിശോധിച്ചു.
Comments
Post a Comment