കണ്ണൂര്‍ പോലീസ് മൈതാനത്തില്‍ ലോകനിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്കും പുല്‍ത്തകിടിയും ഒരുങ്ങുന്നു
കണ്ണൂർ: ലോകനിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്കും പുല്‍ത്തകിടിയുള്ള ഫുട്ബോള്‍ മൈതാനവുമായി കണ്ണൂർ നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ട് പുത്തൻ മെയ്ക്ക് ഓവറിലേക്ക് ഇതിൻ്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
ട്രാക്കൊരുക്കാനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്. മാസങ്ങള്‍ക്കുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിന്തറ്റിക്ക് ട്രാക്കിനകത്തുള്ള സ്ഥലത്താണ് ഫുട്ബോള്‍ മൈതാനമൊരുക്കുക. കേരള പൊലിസ് സ്പോർട്സ് ആൻഡ് യൂത്ത് വെല്‍ഫെയർ സൊസെറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്.
400 മീറ്ററില്‍ എട്ട് ലൈൻ ട്രാക്കാണ് ഇവിടെ ഒരുങ്ങുന്നത്. 7.57 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ലോങ് ജംപ് ,ട്രിപ്പിള്‍ ജംപ് പിറ്റുകളും മൈതാനത്തുണ്ടാകും. കേരള പൊലിസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല പൊലിസ് മൈതാനത്ത് ഇൻഡോർ കോർട്ട് പണിയാനും പദ്ധതിയുണ്ട്. ഇതിനായി 1.42 കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലിസിൻ്റെ പരിശീലനത്തിനും കായിക മേളകള്‍ക്കും മാത്രമല്ല നിലവില്‍ പൊലിസ് പരേഡ് ഗ്രൗണ്ട് ഉപയോഗിക്കുന്നത്. സംസ്ഥാന സ്കൂള്‍ കായിക മേളകളടക്കം സ്കൂള്‍ കോളേജ് തല മത്സരങ്ങളും കേരളോത്സവത്തിൻ്റെ ഭാഗമായുള്ള മത്സരങ്ങളുമെല്ലാം ഇവിടെ നടക്കാറുണ്ട്. കണ്ണൂർ സ്പോർട്ട് സ് സ്കുളിലെ വിദ്യാർത്ഥികള്‍ പരിശീലിക്കുന്നത് ഉംറയും പൊലിസ് മൈതാനത്താണ്. കണ്ണൂരിൻ്റെ കായികചരിത്രത്തില്‍ സുവർണ ലിപികളാല്‍ അടയാളപ്പെടുത്തിയ മൈതാനമാണ് പൊലിസ് പരേഡ് ഗ്രൗണ്ട് സ്വാതന്ത്ര്യദിന റിപ്പബ്ളിക്ക് പരേഡുകള്‍ നടക്കുന്നത് ഇവിടെയാണ്. ലോക ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുള്‍പ്പെടെയുള്ളവർ കണ്ണൂർ സന്ദർശിച്ച വേളയില്‍ ഹെലികോപ്റ്റർ ഇറങ്ങിയത് ഇവിടെയാണ്.
Comments
Post a Comment