കണ്ണൂരിലെത്തിയാല്‍ കാണാന്‍ മറക്കരുത് നായനാര്‍ മ്യൂസിയം; എഐ നിര്‍മിതിബുദ്ധിയിലൂടെ ജനനായകനുമായി സംവദിക്കാം

കണ്ണൂര്‍: കണ്ണൂരിലെത്തിയാല്‍ നായനാര്‍ മ്യൂസിയം കാണാതെ പോകരുതെന്ന് ഓര്‍മിപ്പിക്കുകയാണ് പയ്യാമ്ബലത്തെ നായനാര്‍ അകാഡമി.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ച സ്റ്റുഡിയോയില്‍ നിന്നും ജനപ്രിയ നേതാവും 11 വര്‍ഷക്കാലം കേരള മുഖ്യമന്ത്രിയുമായിരുന്ന നായനാരുടെ കടൗടിനോട് ചോദിച്ചാല്‍ എന്തിനും മിനുടുകള്‍ക്കുള്ളില്‍ തനത് ശൈലിയിലുള്ള ഉത്തരം ലഭിക്കും.

ജീവിതത്തെയും സമരങ്ങളെയും ഭരണത്തിനെയും എഴുത്തിനെയും കുറിച്ച്‌ ചോദിച്ചാല്‍ അദ്ദേഹത്തിന്റെ അതേ ഭാഷയിലും നര്‍മം വിതറുന്ന ശൈലിയിലും ചോദ്യകര്‍ത്താവിന് ഉത്തരം കിട്ടുമെന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്. ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രമായിരുന്ന ഇ കെ നായനാരോട് ജീവിതത്തില്‍ ഒരിക്കല്‍ പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് അവസരമൊരുക്കുന്ന നൂതന ഇന്‍സ്റ്റലേഷനാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഹോളോ ലെന്‍സ് പ്രൊജക്ഷനിലൂടെ നായനാരുമായി തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ വഴി നേരിട്ട് സംവദിക്കാവുന്ന രൂപത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മരണത്തിനപ്പുറം വീണ്ടും മലയാളികള്‍ക്ക് മുന്‍പില്‍ നായനാര്‍ ജീവിക്കുന്ന സാന്നിധ്യമായി മാറുന്ന അപൂര്‍വ അനുഭവമാണ് ഈ പ്രൊജക്ഷനിലൂടെ ഒരുക്കിയിട്ടുള്ളത്.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ