ഇടവിട്ടുള്ള മഴ; ഡെങ്കി-എലിപ്പനി ജാഗ്രതവേണം

കണ്ണൂർ : ഇടവിട്ട് മഴപെയ്യുന്നതിനാൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ, വീടുകൾക്ക് അകത്തുള്ള മണി പ്ലാൻ്റ് തുടങ്ങിയ ഇൻഡോർ ചെടികൾ, ഫ്രിഡിൻ്റെ ട്രേ തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവെ മുട്ടയിടുന്നത്. 

അതിനാൽ വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകൾ മഴയ്ക്ക് ശേഷം നീക്കംചെയ്യണം. ഇത്തരത്തിലുള്ള ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയിൽ ഡ്രൈഡേ ആചരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ച ഓഫീസ്, കടകൾ മറ്റു സ്ഥാപനങ്ങൾ ശനിയാഴ്ച, വീടുകളിൽ ഞായറാഴ്ച എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം. 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എലിയുടെ മൂത്രം കലർന്നാണ് എലിപ്പനി പടരുന്നത്. ആയതിനാൽ കാലിൽ മുറിവ്, വിണ്ടുകീറിയ കാൽപ്പാദങ്ങൾ എന്നിവ ഉള്ളവർ കെട്ടിക്കിടക്കുന്ന മലിന ജലവുമായി നേരിട്ട് സമ്പർക്കമില്ലെന്ന് ഉറപ്പാക്കണം. മലിനജലവുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഡോക്സി സൈക്ലിൻ പ്രതിരോധ ഗുളിക ആഴ്ചതോറും കഴിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ