കണ്ണൂർ ഏഴിമല നാവിക അക്കാദമി സമീപത്ത് കൂറ്റൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു
കണ്ണൂർ : ഏഴിമല നാവിക അക്കാദമി സമീപത്ത് കൂറ്റൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ജഡം കണ്ടെത്തിയത്. തിമിംഗലത്തിന്റെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. വിവരം ലഭിച്ചതനുസരിച്ച് തളിപ്പറമ്ബില്‍ നിന്ന് സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റർ സി.പ്രദീപൻ, ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ, എം. ഷാജി, എ.പവിത്രൻ എന്നിവർ സ്ഥലത്തെത്തി.
പയ്യന്നൂരിലെ സീനിയർ വെറ്ററിനറി സർജർ ഡോ. സന്തോഷ്കുമാർ, രാമന്തളി മൃഗാശുപത്രിയിലെ ഡോ. ശ്രീലേഖ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോർട്ടം നടപടികള്‍ പൂർത്തിയാക്കി. ജെ.സി.ബിയുടെ സഹായത്തോടെ ജഡം മറവു ചെയ്തു.
Comments
Post a Comment