മട്ടന്നൂർ-ചാലോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

ചാലോട് : മട്ടന്നൂർ-ചാലോട് റോഡിൽ മരം വീണ് ഇലക്ട്രിക് ട്രാൻസ്ഫോർമർ തകർന്നു. ഇതിനെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ കൊതേരിയിലാണ് കൂറ്റൻ മരം കനത്ത മഴയിൽ കടപുഴകി വീണത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മരത്തിന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് ട്രാൻസ്ഫോർമർ പൂർണമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ റോഡിൽ യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. മട്ടന്നൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് നീക്കി.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ