കലിതുള്ളി കാലവർഷം; ജില്ലയില്‍ ഇതുവരെ 10പേർ മുങ്ങിമരിച്ചു; 10 വീടുകള്‍ പൂര്‍ണമായി തകർന്നു
കണ്ണൂർ: കാലവർഷത്തില്‍ ജില്ലയില്‍ ഇതുവരെ 10 പേർ മരിച്ചു. എല്ലാം മുങ്ങി മരണങ്ങളായാണ് റിപ്പോർട്ട് ചെയ്തത്.
ചൊക്ലിയില്‍ വെള്ളക്കെട്ടില്‍ വീണു ഒളവിലം സ്വദേശി ചന്ദ്രശേഖരൻ (63) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ കാലവർഷത്തില്‍ ജില്ലയില്‍ 10 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്ബ് താലൂക്കുകളില്‍ മൂന്നു വീടുകള്‍ വീതം പൂർണ മായി തകർന്നു. കണ്ണൂർ താലൂക്കില്‍ ഒരു വീടും പൂർണമായി തകർന്നു.
തലശേരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഭാഗികമായി തകർന്നത്. ഇവിടെ 60 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ഇരിട്ടിയില്‍ 54 ഉം, തളിപ്പറമ്ബില്‍ 46 ഉം പയ്യന്നൂരില്‍ 36 ഉം, കണ്ണൂരില്‍ 22 ഉം വീടുകള്‍ ഇതുവരെ ഭാഗികമായി തകർന്നു.
Comments
Post a Comment