കെഎസ്ഇബി ജീവനക്കാരനെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമം
കേടായ മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ലൈൻ മാനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗുരുതര പരിക്കോടെ കരാർ ജീവനക്കാരനായ ലൈൻമാൻ തയ്യേനിയിലെ കെ അരുൺകുമാറി(33)നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവുംന്തലയിൽ ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ്
സംഭവം. മീറ്റർ റീഡർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നല്ലോമ്പുഴ സെക്ഷനിലെ കരാർ ജീവനക്കാരായ അരുൺകുമാറും കെ കെ അനീഷും ചേർന്ന് കേടായ മീറ്റർ മാറ്റിസ്ഥാപിക്കാനാണ് കാവുന്തലയിലെ മാരിപ്പുറം എം ജെ ജോസഫൻറെ വീട്ടിലെ ത്തിയത്. ഈ സമയത്ത് ജോസ്ഫ് വീട്ടിലുണ്ടായിരുന്നില്ല. വിളിച്ച് അറിയിച്ചപ്പോൾ തൻ്റെ വീട്ടിലെ മീറ്റർ മാറ്റരുതെന്ന് പറഞ്ഞു. എന്നാൽ അസിസ്റ്റൻ്റ് എൻജിനിയരുടെ നിർദേശത്തെ തുടർന്ന് ജീവനക്കാർ പുതിയ മീറ്റർ സ്ഥാപിച്ച്തിരിച്ച് ബൈക്കുകളിൽ മടങ്ങുമ്പോഴാണ് ജോസഫിന്റെ മകൻ സന്തോഷ് ജോസഫ് (48) ജീപ്പിൽ പിന്നാലെലെത്തി അരുൺകുമാറിനെ ജീപ്പുകൊണ്ട് ഇടിച്ചിട്ടത്. ബൈക്കിൽനിന്ന് വീണ അരുൺ കുമാർ എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷ് ജീപ്പിൽ
നിന്ന് ലിവർ വലിച്ചൂരി ക്രൂരമായി അക്രമിച്ചു. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം ചീറ്റിയ അരുൺകുമാറിനെ കൂടെയുള്ള അനീഷ് അറിയിച്ചതിനെ തുടർന്ന് എത്തിയ സഹപ്രവർത്തകർ ആശുപത്രിയിലെ ത്തിക്കുകയായിരുന്നു. അക്രമം നടത്തിയ സന്തോഷ് സംഭവത്തിൽ അസിസ്റ്റൻറ്
എൻജിനീയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസ്സെടുത്തു.
Comments
Post a Comment