പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച പമ്ബ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്
കണ്ണൂർ : പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച പൊലീസുകാരനെതിരെ കേസ്. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലാണ് സംഭവം.
കണ്ണൂർ എ.ആർ ക്യാമ്ബിലെ ഡ്രൈവർ സന്തോഷാണ് അതിക്രമം കാട്ടിയത്. ഇയാള്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസെടുത്തത്. സസ്പെൻഷൻ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ പൊലീസുകാരനെതിരെ ഉണ്ടാകുമെന്നാണ് വിവരം.
പെട്രോള്‍ അടിച്ച ശേഷം പണം മുഴുവൻ നല്‍കാതെ പോകാൻ ശ്രമിച്ച കാർ പമ്ബ് ജീവനക്കാരൻ അനില്‍ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചപ്പോള്‍ അനിലിനെയും കൊണ്ട് കാർ ഏറെ ദൂരം മുന്നോട്ടുപോവുകയായിരുന്നു. 2100 രൂപയ്ക്ക് ഇന്ധനം അടിച്ചെന്നും 1900 നല്‍കി ഇതേയുള്ളൂവെന്നും പറഞ്ഞാണ് പൊലീസുകാരൻ വാഹനവുമായി പോയതെന്നും പമ്ബ് ജീവനക്കാർ പറഞ്ഞു.
Comments
Post a Comment