സൂക്ഷിക്കുക, കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങരുത്
കണ്ണൂർ : മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. അവധി ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോകുന്നതും അപകടമാണ്. അധ്യാപകരും ജാഗ്രത പുലർത്തണം. ശക്തമായ മഴയിലും കാറ്റിലും മരം വീണും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീഴുന്നുണ്ട്. കെഎസ്ഇബിയിൽ അറിയിക്കുന്നതിനൊപ്പം ലൈനിൽ തൊടാതിരിക്കാനുള്ള നടപടിയും പൊതുജനങ്ങൾ സ്വീകരിക്കണം.
യോഗത്തിൽ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment