കനത്ത മഴയില്‍ വെള്ളക്കെട്ടിലമര്‍ന്ന് പയ്യാമ്ബലം ശ്മശാനം

കണ്ണൂർ: വെള്ളക്കെട്ടിലമർന്ന് പയ്യാമ്ബലം ശ്മശാനം കാണുന്നവർ ചോദിക്കുന്നത് കണ്ണൂർ കോർപറേഷൻ ഭരണകൂടം ഇനിയെന്ന് കണ്ണ് തുറക്കുമെന്നാണ്.

ദഹിപ്പിക്കാനായി കോർപ്പറേഷൻ ശേഖരിച്ച വിറകും ചിരട്ടയും മഴയില്‍ കുതിർന്നു കിടക്കുന്നു. അതുകൊണ്ടു തന്നെ മൃതദേഹങ്ങള്‍ കത്തിയാല്‍ കത്തി എന്നതാണ് നിലവിലെ സാഹചര്യം.   

ചിതയൊരുക്കുന്ന സ്ഥലങ്ങളില്‍ മേല്‍ക്കുരയില്ലാത്തതിനാല്‍ പെരും മഴയിലും മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ട സ്ഥിതിയാണ്. വിറക്കും ചിരട്ടയും സൂക്ഷിക്കാൻ സുരക്ഷിതമായ മുറികള്‍ ഇല്ലാത്തതിനാല്‍ ശ്മശാനത്തിലെ തുറസായ സ്ഥലത്താണ് ഇവ സൂക്ഷിക്കുന്നത് .  
വാതകശ്മശാനം അധികൃതരുടെ അനാസ്ഥ കാരണം അത് പൂർണ്ണമായും നശിച്ചു.

രണ്ടാമതും പുനർ നിർമ്മാണം നടത്തി പ്രവർത്തനമാരഭിച്ചെങ്കിലും പ്രവർത്തന ക്ഷമമല്ലാത്തതിനാല്‍ അറ്റകുറ്റ പണിക്കെന്ന പേരില്‍ അടച്ചിട്ടിരിക്കുകയാണ്.     

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ