കുട്ടികള്‍ക്ക് മിക്സ്ച്ചറും ചിപ്‌സും വാങ്ങിക്കൊടുക്കാറുണ്ടോ? എങ്കില്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചോളൂ, കാരണം

കണ്ണൂർ: മായം ചേർത്ത ഭക്ഷ്യധാന്യങ്ങള്‍ വിറ്റഴിച്ചതിനും സൂക്ഷിച്ചതിനും ഒരു വർഷത്തിനിടെ ജില്ലയില്‍ രജിസ്റ്റർ ചെയ്തത് 37 കേസുകള്‍. നിയമം കർശനമാക്കിയിട്ടും കൃത്രിമം കാണിക്കുന്നതില്‍ കമ്ബനികളും ഇവ വിറ്റഴിക്കുന്നതില്‍ വിപണിയും പിന്നോട്ടുപോകുന്നില്ലെന്നതിന്റെ സൂചനയാണിത്.

കടുത്ത പ്രതിഷേധം ഉയരുന്നതിനാല്‍ വല്ലപ്പോഴും മാത്രമാണ് പരിശോധന നടക്കുന്നത്. ആ പരിശോധനയിലോ, പരാതി പ്രകാരമോ മാത്രമാണ് കേസെടുത്തത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ സന്ദർഭങ്ങളില്‍ പരിശോധന നടത്തി ശേഖരിച്ച്‌ അനലിറ്റിക്കല്‍ ലാബുകളില്‍ പരിശോധന നടത്തി അണ്‍സേഫായി പരിശോധനാ ഫലം ലഭിച്ച ഉത്പ്പന്നങ്ങളാണ് ഇവയെല്ലാം. ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്ബിള്‍ പരിശോധനാ ഫലം അണ്‍ സേഫായാല്‍ ഭക്ഷ്യ വസ്തുക്കളുടെ ഉത്പ്പാദകർ ,വില്‍പ്പന നടത്തുന്നവർ,വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസെടുക്കാം .2011ലെ മായം ചേർക്കല്‍ നിരോധന നിയമ പ്രകാരം പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ കുറ്റം ചെയ്തവർക്ക് ലഭിക്കും. എന്നാല്‍ കേസ് നടത്തിപ്പിലെ കാര്യക്ഷമത ഇപ്പോഴും സംശയത്തിലാണ്.

*മായം ചേർക്കല്‍ കൂടുതല്‍*

മിക്സ്ച്ചർ ,റസ്ക്, പച്ച പട്ടാണി, മുളക് പൊടി, ഈന്തപ്പഴം, തക്കാളി മുറുക്ക് ,ഫ്ലേവേർഡ് ഡ്രിങ്ക് ,ബനാന ചിപ്സ്, മസാല

*ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍*

⭕നിലവാരമില്ലാത്തതോ, ചീത്തയായതോ, കേടുള്ളതോ, കീടബാധയുള്ളതോ ആയ ധാന്യങ്ങള്‍, പയറുവർഗങ്ങള്‍ ധാന്യപൊടികള്‍ എന്നിവ നല്ലതിനൊപ്പം കലർത്തല്‍.

⭕ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്തുക്കള്‍ കലർത്തുന്നത്.

⭕ഭക്ഷ്യ ഉത്പ്പന്നങ്ങളിലെ ഏതെങ്കിലും ഭാഗമോ, സത്തോ ഭാഗികമായോ മുഴുവനായോ ഊറ്റി എടുത്ത് ആ ഉത്പ്പന്നം വില്‍ക്കുന്നത്.

⭕നിറമോ മണമോ രുചിയോ കൃത്രിമമായി വർദ്ധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത്.

⭕ശുചിത്വം പാലിക്കാതുള്ള നിർമാണം, പായ്ക്കിംഗ്, സംഭരണം, വിതരണം.

⭕ലേബലില്‍ ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം.

⭕ഭക്ഷ്യോത്പ്പന്നങ്ങളില്‍ കീടനാശിനി കലർത്തല്‍.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ