പാപ്പിനിശ്ശേരിയിൽ പോലീസുകാരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമം

പാപ്പിനിശ്ശേരി : കണ്ണൂർ  അനധികൃത മണല്‍കടത്ത് തടയാനെത്തിയ എസ്‌ഐയേയും പോലീസുകാരനെയും മണല്‍ മാഫിയ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ പാപ്പിനിശേരി പാറക്കലിലായിരുന്നു സംഭവം. മണല്‍ കടത്ത് തടയാനെത്തിയ വളപട്ടണം എസ്‌ഐ ടി.എം.വിപിൻ(35), സിപിഒ കിരണ്‍(33) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 
പോലീസ് സ്കൂട്ടറില്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ മണല്‍ കടത്ത് നടക്കുന്നുണ്ടോയെന്നറിയാൻ പ്രദേശത്ത് എത്തിയതായിരുന്നു. എന്നാല്‍, സ്കൂട്ടറിലെത്തി എസ്‌ഐയെ മനസിലായ പ്രതികളിലൊരാള്‍ ടിപ്പർ ലോറിയിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അപകടത്തില്‍ പോലീസുകാർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ഇടിച്ച്‌ കടന്നുകളഞ്ഞ പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ